2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

” പെണ്‍കുട്ടിയോട് നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിപ്പിച്ചു, നാണക്കേട് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല” പീഡിന കേസില്‍ കുറ്റം സമ്മതിച്ച് ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ്

 

ഷാജഹാന്‍പൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റം സമ്മതിച്ച് ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ്. താന്‍ പെണ്‍കുട്ടിയോട് നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിപ്പിച്ചെന്നും ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സത്യമാണെന്നും ചെയ്ത പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയോട് അശ്ലീലം പറയാറുണ്ടായിരുന്നതായും നാണക്കേട് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് വ്യക്തമാക്കി.
ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് കുട്ടിയെ കൊണ്ട് മസാജ് ചെയ്യുന്ന ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
ഒരു വര്‍ഷത്തോളം നിയമ വിദ്യാര്‍ത്ഥിനിയ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് മുതിര്‍ന്ന ബിജെപി നേതാവായ സ്വാമി ചിന്മായനന്ദ അറസറ്റിലായത്. പെണ്‍കുട്ടി പരാതി പറഞ്ഞ ശേഷം അപായപ്പെടുത്താനടക്കമുള്ള ശ്രമം ഉണ്ടായിരുന്നു. പിന്നിട് കുട്ടിയെ രാജസഥ്ാനില്‍ വെച്ച് കമ്‌ടെത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.