2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്നിവേശ്

 

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സ്വാമി അഗ്നിവേശ്. കോഴിക്കോട്ട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി വരാണസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകും. അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ മോദിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞുവെന്നും അഗ്നിവേശ് പറഞ്ഞു.

രാഷ്ട്രീയം സമൂഹത്തെ പുരോഗമനമായ മാറ്റത്തിലേക്ക് നയിക്കുന്നതാകണം. ഇന്ത്യയിലെ സമകാലിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി റിപ്പബ്ലിക്ക് ദിനത്തില്‍ കന്യാകുമാരയില്‍ നിന്നു കാസര്‍കോട് വരെ പദയാത്ര നടത്തും. ഇന്ത്യന്‍ ഭരണഘടനയാണ് ഓരോ പൗരനും പിന്തുടരേണ്ടെതെന്ന സന്ദേശമായിരിക്കും യാത്രയില്‍ പ്രധാനമായും പ്രചരിപ്പിക്കുക.

നേരത്തെ ഞാന്‍ ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാല്‍ എനിക്ക് കൂടുതലും വിയോജിപ്പ് നേരിടേണ്ടി വന്നത് സ്വന്തം മുഖ്യമന്ത്രിയില്‍ നിന്നായിരുന്നു. ഒടുവില്‍ രാജിവെക്കുകയാണുണ്ടായതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.