2018 October 19 Friday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. താലിബാനുമായി സഖ്യത്തിലുള്ള ഹഖാനി ശൃംഖലയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു.

എവിടെയാണ് ഡ്രോണ്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ പാകിസ്താന്റെ അതിര്‍ത്തിക്കുള്ളിലാണ് ഡ്രോണ്‍ പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പാക് വൃത്തങ്ങള്‍ അറിയിച്ചു.

മുമ്പും ഈ മേഖലയില്‍ യു.എസ് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. താലിബാന്‍ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ സഹായം ചെയ്തുകൊടുക്കുന്നുവെന്നാരോപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍.

ജാമിഉദ്ദീന്‍ എന്ന തീവ്രവാദീ കമ്മാന്‍ഡര്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് പാക് അധികൃതര്‍ അറിയിച്ചു. ഇയാള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സഹായികളാണ് കൊല്ലപ്പെട്ടതെന്നും അവര്‍ അറിയിച്ചു.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.