2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

തീവച്ചതെന്ന് സംശയം; ജപ്പാനിലെ ആനിമേഷന്‍ കമ്പനിക്കുള്ളില്‍ 13 പേര്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു

ടോക്യോ: ജപ്പാനിലെ ക്യോട്ടോ സിറ്റിയില്‍ ആനിമേഷന്‍ കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി സൂചന. തീവെച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലിസ് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലും അടിയിലെ ഫ്‌ളോറിലുമായി 12 പേരുടെ മൃതദേഹം കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ 10.30ഓടെയാണ് മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നത്. ഒരാള്‍ ദ്രവ രൂപത്തിലുള്ള വസ്തു വലിച്ചെറിഞ്ഞ് അതില്‍ തീ കൊളുത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലിസ് അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും ഒരു കത്തിയും ലഭിച്ചിട്ടുണ്ട്. മുകള്‍ നിലയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും കനത്ത പുക തങ്ങി നില്‍ക്കുന്നതിനാല്‍ ഇവിടേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

1980ല്‍ സ്ഥാപിതമായ ആനിമേഷന്‍ കമ്പനിയുമായി തീവച്ചുവെന്ന് കരുതുന്നയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികായണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.