2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സുഷമാ സ്വരാജ്

ഭോപ്പാല്‍: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരിക്കല്‍ കൂടി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് വിശദമാക്കിയ സുഷമ അവസാന തീരുമാനം പാര്‍ട്ടിയുടേത് ആയിരിക്കുമെന്ന് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മാസങ്ങളോളം സുഷമ സ്വരാജ് വിശ്രമത്തിലായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.