2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ദാരിദ്ര്യത്തോടായിരിക്കും ഞങ്ങളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: രാഹുല്‍ ഗാന്ധി

  • ജി.എസ്.ടിയിലൂടെയും നോട്ട് നിരോധനത്തിലൂടെയും സാധാരണ ജനങ്ങളെ ആക്രമിക്കുകയായിരുന്നു മോദി

സമസ്തിപൂര്‍ (ബിഹാര്‍): തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അധികാരത്തിലെത്തിയാല്‍ രാജ്യത്തുള്ള ദാരിദ്ര്യത്തോടായിരിക്കും എന്റെയും പാര്‍ട്ടിയുടെയും സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിലെ സമസ്തിപൂറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗബ്ബര്‍ സിങ് ടാക്‌സും (ജി.എസ്.ടി), നോട്ട് നിരോധനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിലൂട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ദാരിദ്ര്യം വര്‍ധിപ്പിച്ചു. ഇതിനെതിരേയാണ് ഞങ്ങളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ദാരിദ്രത്തിനു നേരെയുള്ള ഞങ്ങളുടെ ആയുധമാണ് ‘ ന്യായ്’ പദ്ധതിയെന്നും രാഹുല്‍ ബിഹാറില്‍ പറഞ്ഞു.

ഏപ്രില്‍ 29, മെയ് ആറ്, 12, 19 എന്നിങ്ങനെ നാലു ഘട്ടമായണ് ബിഹാറില്‍ ലോക്‌സഭാ ഇലക്ഷന്‍. 23നാണ് വോട്ടെണ്ണല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.