2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ബാബരി മസ്ജിദ് പുന:പരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി

വിധിക്കെതിരെ സമര്‍പ്പിച്ച 18 ഹരജികളും തള്ളി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ 18 ഹരജികളും സുപ്രിംകോടതി തള്ളി. 

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂണണ്‍, എസ്.എ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. ഏകകണ്ഠമായാണ് ഹരജികള്‍ ബെഞ്ച് തള്ളിയത്.

നവംബര്‍ ഒന്‍പതിനാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തര്‍ക്കത്തില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കിയായിരുന്നു വിധി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.