2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ 1,163, ആര്‍മിയില്‍ സെയിലര്‍; 2,700 ഒഴിവുകള്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, എന്‍.ഐ.ഡി പ്രവേശനം….etc

പൊതുമേഖലാ ബാങ്കുകളില്‍
സ്‌പെഷലിസ്റ്റ് ഓഫിസര്‍ 1,163

പൊതുമേഖലാ ബാങ്കുകളിലേക്ക് സ്‌പെഷലിസ്റ്റ് ഓഫിസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഐ.ബി.പി.എസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇരുപതു ബാങ്കുകളിലായി 1,163 തസ്തികകളിലാണ് അവസരം. ഐ.ടി ഓഫിസര്‍ (സ്‌കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫിസര്‍ (സ്‌കെയില്‍-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്‌കെയില്‍-1), ലോ ഓഫിസര്‍ (സ്‌കെയില്‍-1), എച്ച്.ആര്‍, പേഴ്‌സണല്‍ ഓഫിസര്‍ (സ്‌കെയില്‍-1), മാര്‍ക്കറ്റിങ് ഓഫിസര്‍ (സ്‌കെയില്‍-1) എന്നീ തസ്തികകളിലേക്കാണ് നിയമനം. ഡിസംബര്‍ 28, 29 തിയതികളില്‍ പ്രിലിമിനറി പരീക്ഷയും 2020 ജനുവരി 25ന് പൊതുപരീക്ഷയും നടത്തും. പൊതുപരീക്ഷയ്ക്കു ശേഷം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
സ്‌പെഷല്‍ ഓഫിസര്‍ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐ.ടി ഓഫിസര്‍, മാനേജര്‍ ക്രെഡിറ്റ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ലോ ഓഫിസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതാതു മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ 100 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 600 രൂപയും അപേക്ഷാഫീസായി അടയ്ക്കണം. www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഓണ്‍ലൈന്‍ ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചും ഓഫ്‌ലൈനായും ഫീസടയ്ക്കാം. ഫീസടച്ച ശേഷം ലഭിക്കുന്ന ഇ-രസീത് സൂക്ഷിച്ചു വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibps.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: നവംബര്‍ 25.

ആര്‍മിയില്‍ സെയിലര്‍;
2,700 ഒഴിവുകള്‍

ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌മെന്റ് (എസ്.എസ്.ആര്‍) ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ)- ഓഗസ്റ്റ് 2020 ബാച്ചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെയിലര്‍ എസ്.എസ്.ആര്‍ തസ്തികയില്‍ 2,200 ഒഴിവും എ.എ തസ്തികയില്‍ 500 ഒഴിവുകളുമാണുള്ളത്.
അപേക്ഷകര്‍ 2000 ഓഗസ്റ്റ് ഒന്നിനും 2003 ജൂലൈ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തിയതിയും ഉള്‍പ്പെടെ). എ.എ തസ്തികയ്ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് അറുപതു ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് യോഗ്യത. കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്ലസ്ടുവില്‍ പഠിച്ചിരിക്കണം.
എസ്.എസ്.ആര്‍ തസ്തികയ്ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് അറുപതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്ലസ്ടുവില്‍ പഠിച്ചിരിക്കണം. അപേക്ഷാ ഫീസ് 205 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. www.joinindiannavy.gov.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: നവംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍

ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ഫിലോസഫി (എം.ഫില്‍) പ്രോഗ്രാം പ്രവേശനത്തിന് കൊല്‍ക്കത്ത സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. സ്വാശ്രയരീതിയില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ പ്രോഗ്രാം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ) അംഗീകാരമുള്ളതാണ്.
സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ 55 ശതമാനം മാര്‍ക്കോടെ (പട്ടിക, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 50 ശതമാനം), അംഗീകൃത സ്ഥാപനത്തില്‍നിന്ന് എം.എ, എം.എസ്.സി വേണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് അഭിമുഖത്തിനു മുന്‍പായി ഫലം ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്കുവിധേയമായി അപേക്ഷിക്കാം. അപേക്ഷാഫോം www.caluniv.ac.inല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 28-നകം ‘ദി സെക്രട്ടറി, യു.സി.എസ്.ടി.എ., 92 അ.ജ.ഇ. റോഡ്, കൊല്‍ക്കത്ത-700009’ എന്ന വിലാസത്തില്‍ ലഭിക്കണം. പ്രവേശനപരീക്ഷ ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ നടത്തും.
60 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും (45 മിനുട്ട്), ഉപന്യാസ രീതിയിലുള്ള ഒരുചോദ്യവും (45 മിനുട്ട്) ഉണ്ടാകും. യോഗ്യത നേടുന്നവരുടെ പട്ടിക ഡിസംബര്‍ ഏഴിന് പ്രഖ്യാപിക്കും. യോഗ്യത കിട്ടുന്നവര്‍ക്ക് അന്നുതന്നെ വൈവാ വോസി ഉണ്ടാകും.

എന്‍.ഐ.ഡി പ്രവേശനം

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) 2020ല്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ബിരുദ, മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി 18 വരെ നീട്ടി. ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.-അഹമ്മദാബാദ്), ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (ജി.ഡി.പി.ഡി -ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം) എന്നിവയാണ് ബിരുദതല പ്രോഗ്രാമുകള്‍. മാസ്റ്റേഴ്‌സ് തലത്തില്‍ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ് അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബംഗളൂരു) പ്രോഗ്രാം ആണുള്ളത്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 18ന് ഉച്ചയ്ക്ക് രണ്ടിനകം admissions.nid.edu വഴി നല്‍കണം. ലേറ്റ് ഫീസ് നല്‍കി, നവംബര്‍ 21 ഉച്ചയ്ക്ക് 12 വരെയും അപേക്ഷിക്കാം.
അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സൗകര്യം നവംബര്‍ 21ന് വൈകിട്ട് ആറു മുതല്‍ 23ന് ഉച്ചയ്ക്ക് രണ്ടുവരെ ലഭ്യമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News