2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നവംബര്‍ 14 ന് അതു സംഭവിക്കുമോ?; ആശങ്കയോടെ ശാസ്ത്രലോകം

ചന്ദ്രന്‍ ഭൂമിയോടടുക്കുന്നു

ഇര്‍ഷാദ് അലി കുന്ദമംഗലം

നവംബര്‍ 14 ലേക്ക് അടുക്കും തോറും ആശങ്കയോടെയാണ് ശാസ്ത്രലോകം നോക്കി കാണുന്നത്. കടല്‍ പ്രക്ഷുബ്ധമാവാനും ഭൂകമ്പത്തിനും സാധ്യതയുണ്ടന്നും  ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു.

ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന പൂര്‍ണചന്ദ്രദിനത്തിന് ഉണ്ടാകാവുന്ന പ്രത്യഘാതങ്ങളെ ചൂണ്ടികാണിച്ചാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയത്.

പൂര്‍ണചന്ദ്രനാവുകയും അതിനു പുറമെ ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കലയളവില്‍ ഭൂമിയുടെ ഏറ്റവും അടുത്തു വരികയും ചെയ്യുമ്പോയാണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അസാധാരണ വലിപ്പം പ്രകടമാവുകയും ചെയ്യുന്ന സൂപ്പര്‍മൂണ്‍ ആണ് നവംബര്‍ 14 ന് ദൃശ്യമാവുന്നത്.  അതുകൊണ്ടു തന്നെ ഇത് എക്‌സ്ട്രാ സൂപ്പര്‍മൂണ്‍ ആണ്. ഈ പ്രതിഭാസം 1948 ന് ശേഷം ആദ്യമായാണ് വീണ്ടും ദൃശ്യമാകുന്നത്. ഇനി ഇങ്ങനെ ചന്ദ്രനെ ദൃശ്യമാവണമെങ്കില്‍ 2034 വരെ കാത്തിരിക്കണം.

moon-set-over-mountains

സൂപ്പര്‍മൂണ്‍ ദൃശ്യമാവുന്ന സമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലനത്തിന് സാധ്യതയുണ്ട്.  അതുപോലെ കടല്‍ ഉള്‍വലിയാനും തിരിച്ച് ശക്തിയായി കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. സൂപ്പര്‍മൂണ്‍ സമയത്ത്  ഭൂമി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകുന്നതിനാല്‍ ഭൂമിയില്‍ ഭൂകമ്പത്തിനും തുടര്‍ചലനങ്ങള്‍ക്കും സുനാമിക്കും സാധ്യതയുണ്ട്.

ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോള്‍ ഭൂചലന സാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക്  ആര്‍ക്കില്‍ നടത്തിയ പഠനത്തിലും ശരിവയ്ക്കുന്നു.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന എക്‌സ്ട്രാ സൂപ്പര്‍മൂണ്‍ ദിനത്തില്‍ ആകര്‍ഷണ ശക്തിമൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നി മാറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനത്തില്‍ കണ്ടത്തിയിരുന്നു.

നിലവില്‍ ഭൗമപാളികള്‍ തമ്മില്‍ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനേഷ്യയിലെ ജാവാ കടലിടുക്ക് പോലെയുള്ള ഭ്രംശമേഖലകളിലുമായിരിക്കും കൂടുതല്‍ ഭൂചലനമുണ്ടാകുവാന്‍ സാധ്യത.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഇന്തോനേഷ്യയോട് അടുത്തുള്ള അന്‍ഡമാന്‍ ദീപ് സമൂഹത്തിലും ചലനമുണ്ടാകുവാന്‍ സാധ്യതയുണ്ടന്ന് ശാസ്ത്രലോകം പറയുന്നു.

ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഉണ്ടാകുമ്പോള്‍ സൂര്യനില്‍ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാവാറുണ്ട്. ഇത് ഭൂമിയില്‍ നാശത്തിന് കാരണമാവുന്നു.

എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലന്ന് ഗവേഷകര്‍ അറിയിച്ചിട്ടുണ്ടങ്കിലും നാളിതുവരെ നടന്ന പ്രധാന ഭൂകമ്പങ്ങള്‍ക്കും സുനാമിക്കും പൂര്‍ണചന്ദ്രദിനവുമായി ബന്ധമുണ്ട്. ഇന്തോനേഷ്യ (1833), അലാസ്‌ക (1964 ), ഉത്തരകാശി (1991), ലാത്തൂര്‍ (1993), ഇന്തോനേഷ്യ ധസുമാത്രാപ (2004), ചിലി (2010), പാക്കിസ്താന്‍ (2011), തുടങ്ങിയ ഭൂകമ്പങ്ങളും സുനാമിയും പൂര്‍ണചന്ദ്രദിനത്തിന്റെ അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ ആണ് ദുരന്തഭൂമിയാക്കി മാറ്റിയത്.

റിക്ടര്‍ സെകയിലില്‍ 4.7 രേഖപ്പെടുത്തി രണ്ടയിരത്തില്‍ ഈരാറ്റുപേട്ട ഭൂചലനവും രണ്ടായിരത്തി മൂന്നിലെ കണ്ണൂര്‍ ഭൂചലനവും പൂര്‍ണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു.

ആ ദിവസങ്ങള്‍ അടുത്തുവരികയാണ്.

എന്തായാലും നവംബര്‍ 14ന് എന്തും സംഭവിക്കാം എന്ന ആശങ്കയിലൂടെയാണ് ശാസ്ത്രലോകം കടന്നു പോകുന്നത്.

 

supermoon


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.