2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഗോള്‍ നിലയില്‍ മെസ്സിക്കൊപ്പം: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനില്‍ ഛേത്രി

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ചാന്‍പ്യന്‍ഷിപ്പിലേക്കു നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവ് മെസിക്കൊപ്പം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി അര്‍ജന്‍ീന ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പമെത്തി.

ഇരുവര്‍ക്കും 64 ഗോളുകളാണ് അന്താരാഷ്ട്ര കരിയറില്‍. ടൂര്‍ണമെന്റില്‍ മൊത്തം എട്ടു ഗോളുകള്‍ നേടിയാണ് ഛേത്രി ഇന്ത്യന്‍ കിരീട നേട്ടത്തിനും തന്റെ കരിയര്‍ നേട്ടവും ഉറപ്പിച്ചത്.

സുനില്‍ ഛേത്രിയുടെ 101-ാമത്തെ അന്താരാഷ്ട്ര മാച്ച് കൂടിയായിരുന്നു ഇത്.

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മെസ്സിക്കും ഛേത്രിക്കും മുന്നിലുള്ള ഏക താരം. 81 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ നേട്ടം. സ്പാനിഷ് താരം ഡേവിഡ് വില്ല, യു.എസ്.എ താരം ക്രിന്റ് ഡെംപ്‌സെ എന്നിവര്‍ ഛേത്രിക്കു പിറകിലാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.