2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കൊച്ചിയില്‍ ട്രാഫിക് പൊലിസുകാരന് സൂര്യാഘാതമേറ്റു

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പൊലിസുകാരന് സൂര്യാഘാതമേറ്റു. എസ് ഭരതന്‍ എന്ന ഉദ്യോഗസ്ഥനാണ് സൂര്യാഘാതമേറ്റത്. തോപ്പുംപടി ഭാഗത്ത് വാഹനപരിശോധനയ്ക്കിടെ ഇദ്ദേഹം തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്നുമാത്രം എട്ടുപേര്‍ക്കാണ് സൂര്യാതപമേറ്റത്. കോഴിക്കോട് രണ്ടുപേര്‍ക്കും മലപ്പുറത്ത് ജോലിയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു.

കൊടുംചൂട് ഈ മാസം 31 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇവിടുത്തെ റെക്കോര്‍ഡ് ചൂട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താപനില ഉയരുമെങ്കിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത് ഇതാദ്യമായാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News