2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

നവവധുവായ പൊലിസുകാരി തൂങ്ങിമരിച്ച നിലയില്‍

റാന്നി: നാല് മാസം മുമ്പ് വിവാഹിതയായ വനിതാ പൊലിസ് കോണ്‍സ്റ്റബിളിനെ മരിച്ചനിലയില്‍ കണ്ടെത്തി.
അടൂര്‍ കെ.എ.പി ക്യാംപിലെ ഹണി രാജ്(27)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി വലിയകുളത്തെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം മുറിയില്‍ കയറിയ ഹണി ഏറെ നേരം കഴിഞ്ഞും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ചതായി കാണുന്നത്.

കഴിഞ്ഞ ദിവസം വരെ ഹണിക്ക് പമ്പയിലായിരുന്നു ഡ്യൂട്ടി. ജോലി സംബന്ധമായി പ്രശ്‌നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം എന്നും മരണ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് അറിയിച്ചു. റെയില്‍വേ ജീവനക്കാരനായ സ്വരാജുമായി നാല് മാസം മുമ്പായിരുന്നു ഹണിയുടെ വിവാഹം. മൃതദേഹം ഇന്‍ക്വസ്റ്റിനായി റാന്നി മാര്‍ത്തോമാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News