2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ മലപ്പുറം സ്വദേശിയായ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സഊദിയിലെ റിയാദില്‍ മലപ്പുറം സ്വദേശിയായ നവവരനെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി ആനക്കയം പന്തല്ലൂര്‍ ചെറുകപ്പള്ളി സുബൈര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് മാസം മുമ്പ് വിവാഹം കഴിഞ് ഇക്കഴിഞ്ഞ 16 നാണ് സഊദിയിലേക്ക് തിരിച്ചെത്തിയത്.

സഊദിയിലേക്ക് വീട്ടില്‍ നിന്നും പോന്നത് മുതല്‍ ഭാര്യയെ ഭാര്യാ വീട്ടുകാര്‍ കൂട്ടി കൊണ്ട് പോകുകയും ശേഷം ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടുവാനോ മറ്റോ ഭാര്യാ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും അതെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
മൂസ ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല സഹോദരങ്ങളാണ്. മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.