2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ഥി അടക്കം 20 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം. അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി) സംഘടിപ്പിച്ച റാലിക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഹാറൂന്‍ ബിലോറും അനുയായികളും കൊല്ലപ്പെട്ടു.

69 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. പെഷവാറിലാണ് സംഭവം. ജൂലൈ 25നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ് കൊല്ലപ്പെട്ട ഹാറൂന്‍ ബിലോര്‍. 2012 ല്‍ ഇദ്ദേഹത്തിന്റെ പിതാവ് ബാഷിര്‍ ബിലോറും സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇരുനൂറിലേറെ വരുന്ന അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹാറൂന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News