
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബ് കൊല്ലപ്പെട്ടത് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ്. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനറിയാതെ കണ്ണൂരില്‍ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് പറഞ്ഞു.
അക്രമത്തില്‍ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയന് അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.
കൊലപാതകം നടത്താന്‍ സിപിഎം ജില്ലയില്‍ കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദ സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങള്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.