2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

സുദാന്‍ സമാധാനത്തിലേക്ക്: ജനറലുമാരും പ്രക്ഷോഭകരും അധികാര പങ്കുവയ്ക്കല്‍ കരാറില്‍ ഒപ്പുവച്ചു

 

ഖുര്‍ത്തൂം: സുദാനില്‍ ഭരണം കയ്യേറിയ ജനറലുമാരും പ്രക്ഷോഭകരും തമ്മില്‍ അധികാ പങ്കുവയ്ക്കലിന് കരാറായി. ഏപ്രിലില്‍ ഉമര്‍ അല്‍ ബാഷിര്‍ സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് അയവുവരുമെന്ന പ്രതീക്ഷയാണ് ഇതോടെ കൈവന്നിരിക്കുന്നത്.

രാത്രി വൈകുംവരെ നടന്ന മാരണത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുവിഭാഗവും തമ്മില്‍ കരാറിലെത്തിയത്. രാജ്യം ഭരിക്കുന്നതിനായി മിലിട്ടറി- സിവിലിയന്‍ സംയുക്ത കൗണ്‍സില്‍ രൂപീകരിക്കുന്നതിനാണ് കരാറായത്.

അതേസമയം, ഭരണഘടന പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് ഇനിയും തീര്‍പ്പില്‍ എത്താനായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്.

മൂന്നു വര്‍ഷക്കാലം 11 അംഗ സംയുക്ത ഭരണസമിതി രാജ്യം ഭരിക്കും. അതിനു ശേഷം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനുമാണ് ധാരണ.

ഇതില്‍ ആറു പേര്‍ പ്രക്ഷോഭകാരായ സിവിലിയന്‍ വിഭാഗത്തില്‍ നിന്നും അഞ്ചു പേര്‍ മിലിട്ടറി പ്രതിനിധികളുമായിരിക്കും. ആദ്യ 21 മാസക്കാലം മിലിട്ടറി ജനറലായിരിക്കും സമിതിയുടെ അധ്യക്ഷന്‍. അതുകഴിഞ്ഞുള്ള 18 മാസക്കാലം സിവിലിയന്‍ മേധാവി ആയിരിക്കുമെന്നും കരാറില്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.