2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജനാധിപത്യത്തിനുവേണ്ടി പ്രതിഷേധം: ഹോങ്കോങ്ങിലെ തെരുവുകള്‍ യുദ്ധക്കളം

വിക്ടോറിയ സിറ്റി: ഹോങ്കോങ്ങില്‍ ജനാധിപത്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെയും കഴിഞ്ഞ ദിവസവുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ നടപടിയുമായി പൊലിസും രംഗത്തെത്തി.പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു.

പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളുമായി പൊലിസിനെ നേരിട്ടതോടെ തെരുവുകള്‍ യുദ്ധക്കളമായി. പൊലിസിന്റെ നിരോധന ഉത്തരവ് ലംഘിച്ച് ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തെരുവുകള്‍ കൈയടക്കുകയായിരുന്നു.
ചൈനയുടെ നിയന്ത്രണത്തില്‍നിന്നും മോചനമാവശ്യപ്പെട്ടാണ് ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ പ്രക്ഷോഭം നടത്തുന്നത്. നിലവില്‍ ഈ ആവശ്യത്തോടൊപ്പം മുന്‍പു നടന്ന പ്രതിഷേധങ്ങളില്‍ സമരക്കാര്‍ക്കെതിരേ പൊലിസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ത്തുന്നുണ്ട്.

അതേ സമയം ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ബ്രിട്ടന്‍ അനുകൂല മുദ്രാവാക്യവും. ഹോങ്കോങ്ങിന്റെ പതാകയ്‌ക്കൊപ്പം ബ്രിട്ടന്റെ പതാകയും ഉയര്‍ത്തിയായിരുന്നു പ്രതിഷേധങ്ങള്‍.
1997ല്‍ ഹോങ്കോങ് ചൈനയുടെ കീഴിലേക്കു തിരികെപ്പോകാനിടയായി കരാര്‍ ഒഴിവാക്കാന്‍ ചൈനയോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ച് ബ്രിട്ടന്‍ എംബസിക്കു മുന്നിലും പ്രതിഷേധക്കാരെത്തി. എന്നാല്‍, ഒരു രാജ്യം, രണ്ടു സിസ്റ്റം എന്ന നിലപാടില്‍ ചൈന ഉറച്ചുനില്‍ക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.