2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

അമേരിക്കയില്‍ മെക്കാനിക്ക് വിമാനം റാഞ്ചി; നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണു

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റില്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. യാത്രക്കാര്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. അതേസമയം, പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണു.

 

അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റില്‍ ടാസ്‌കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മെക്കാനിക്ക് റാഞ്ചിയത്. എന്നാല്‍ പറന്നുയര്‍ന്ന് അല്‍പ സമയത്തിന് ശേഷം വിമാനത്താവളത്തിന് 40 മൈല്‍ തെക്കുവടക്ക് കെട്രോണ്‍ ദ്വീപില്‍ വിമാനം തകര്‍ന്നു വീണു. വിമാനം പറത്തുന്നതിലെ പരിചയക്കുറവുകൊണ്ടോ തെറ്റായ നിര്‍ദ്ദേശം നല്‍കിയതിനാലോ ആവാം വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനം റാഞ്ചലിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.