2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സാമ്പത്തിക തട്ടിപ്പ്: ഇന്ത്യന്‍ വ്യവസായി പ്രമോദ് മിത്തല്‍ ബോസ്‌നിയയില്‍ അറസ്റ്റില്‍

ബോസ്‌നിയ: പ്രമുഖ സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരന്‍ പ്രമോദ് മിത്തല്‍ ബോസ്‌നിയയില്‍ അറസ്റ്റിലായി.

അവിടെയുള്ള കല്‍ക്കരി പ്ലാന്റുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലാണ് അറസ്റ്റ്. 2.5 ദശലക്ഷം യൂറോ പ്രമോദ് മിത്തല്‍ തട്ടിയെടുത്തുവെന്നാണ് കേസ്. വടക്കു കിഴക്കന്‍ നഗരമായ ലുക്കാവാക്കിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്.
സംഘടിത കുറ്റകൃത്യം,സാമ്പത്തിക കുറ്റകൃത്യം,അധികാര ദുര്‍വിനിയോഗം, തുടങ്ങിയ കുറ്റങ്ങളാണ് പ്രമോദിന്റെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂട്ടര്‍ കാസിം സെര്‍ഹാറ്റിക് വ്യക്തമാക്കി.

പ്രമോദിനെ കൂടാതെ കമ്പനി ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡ് അംഗവും അറസ്റ്റിലായിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.