2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ബി.ജെ.പി നേതാവ് മാലയിട്ടു; ദലിത് അഭിഭാഷകര്‍ അംബേദ്കര്‍ പ്രതിമ ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ചു

മീററ്റ്: ബി.ജെ.പി നേതാവ് മാലയിട്ടു പോയ അംബേദ്കര്‍ പ്രതിമ പാലും ഗംഗാജവും കൊണ്ട് ശുദ്ധീകരിച്ച് ഒരു കൂട്ടം ദലിത് അഭിഭാഷകര്‍. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ജില്ലാ കോടതിയ്ക്കു സമീപമുള്ള പ്രതിമയില്‍ ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സാല്‍ ഹാരാര്‍പ്പണം നടത്തിയതിനു പിന്നാലെയാണ് സംഭവം. ബി.ജെ.പി നേതാവ് മാലയിട്ടതോടെ പ്രതിമ അശുദ്ധമായെന്ന് കാണിച്ചാണ് അഭിഭാഷകരുടെ വൃത്തിയാക്കല്‍.

‘ബി.ജെ.പി സര്‍ക്കാര്‍ ദലിതുകള്‍ക്ക് എതിരാണ്. അവര്‍ അംബേദ്കറെക്കൊണ്ട് ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ അവരുടെ പാര്‍ട്ടിയെ വളര്‍ത്താനും ദലിതരെ ആകര്‍ഷിക്കാനും അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു.’- അഭിഭാഷകര്‍ പറഞ്ഞു.

വിവേചനത്തിനെതിരെയും തൊട്ടുകൂടായ്മക്കെതിരെയും പ്രവര്‍ത്തിച്ചയാളാണ് അംബേദ്കര്‍. സ്ത്രീകളെയും തൊഴിലാളികളേയും അദ്ദേഹം പിന്തുണച്ചു. വംശീയത പറയുന്ന ബി.ജെ.പിയുമായി അദ്ദേഹത്തിന്റെ ആശയങ്ങള്‍ ചേരില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.