2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സ്‌കൂള്‍ കലോല്‍സവത്തിന്റെ മെനു ഇങ്ങനെ: വിളമ്പുക ഒരുലക്ഷം ഇലകളില്‍; പട്ടികയില്‍ ഇത്തവണയും സസ്യാഹാരം മാത്രം

 

കാഞ്ഞങ്ങാട്: 60മത് സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥികള്‍ക്കുള്‍പ്പെടെ ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണമൊരുക്കുന്ന വിശാല സൗകര്യങ്ങളുള്ള അടുക്കള മേളയുടെ മറ്റൊരു ശ്രദ്ധേയ ഇടമാണ്. ദിവസം 8,000 പേര്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് 15,000 പേര്‍ക്കുള്ള സദ്യയുമാണ് അടുക്കളയില്‍ തയാറാവുക. വൈകീട്ട് ചായയ്ക്ക് ആറായിരം പേരെയും രാത്രിഭക്ഷണത്തിന് എട്ടായിരം പേരെയുമാണ് പ്രതീക്ഷിക്കുന്നത്. 23 കൗണ്ടറുകളിലാണ് ഭക്ഷണ വിതരണം. മൂന്നു കൗണ്ടറുകള്‍ വി.ഐ.പികള്‍ക്കാണ്. ഒരു കൗണ്ടറില്‍ ഒരു സമയം നൂറു പേര്‍ക്ക് ഭക്ഷണം നല്‍കും. ഒരു സമയം 2300 പേര്‍ക്ക് ഇരിക്കാന്‍ കഴിയും.

പൂര്‍ണ്ണമായും അധ്യാപകരുടെയും അധ്യാപക പരിശീലകരുടെയും സേവനമാണ് ഭക്ഷണപ്പന്തലില്‍ ഒരുക്കിയത്. രണ്ട് ഷിഫ്റ്റുകളായി രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയും മൂന്ന് മുതല്‍ രാത്രി 9.30 വരെയും 450 പേര്‍ വീതം സേവനത്തിനുണ്ടാകും

അടുക്കള തീര്‍ത്തും പ്രകൃതി സൗഹൃദമാണ്. ഭക്ഷണം വിളമ്പാനായി 1.2 ലക്ഷം ഇലകളാണ് ഇറക്കിയത്. ഭക്ഷണം പാകംചെയ്യാന്‍ ദിവസേന വേണ്ടത് 50,000 ലിറ്റര്‍ വെള്ളമാണ്. വാട്ടര്‍ അതോറിറ്റി ചാമുണ്ഡിക്കുന്നിലെ പ്ലാന്റില്‍നിന്ന് വെള്ളം എത്തിക്കും. 5,000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ പാചകശാലയ്ക്ക് സമീപം സ്ഥാപിച്ചു.

കുടിവെള്ളം എത്തിക്കുന്നതിന് പാചകശാലയിലേക്ക് രണ്ട് ഫില്‍റ്റര്‍പോയിന്റുകള്‍ പ്രത്യേകം തയ്യാറാക്കി. ഭക്ഷണ അവശിഷ്ടങ്ങളുടെ സംസ്‌കരണം കാഞ്ഞങ്ങാട് നഗരസഭയ്ക്കാണ്. പാചകത്തിനുള്ള പച്ചക്കറികളും അരിയും മറ്റും കഴുകിയ വെള്ളം രണ്ട് കുഴികളിലേക്ക് വിടും. ഇവിടെനിന്ന് വെള്ളവും പുറത്തേക്ക് കൊണ്ടുപോകും. കൈകഴുകുന്ന വെള്ളം ഒഴുക്കിവിടാന്‍ പുറത്ത് സംവിധാനം ഒരുക്കി. ഭക്ഷണശാലയ്ക് സമീപം ഈ-ടോയലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

പാചകപ്പുരയുടെ ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരി ഇന്നലെ രാവിലെ പാലുകാച്ചിയതോടെ അടുക്കളപ്പുര സജീവമായി. ഇന്നലത്തെ രാത്രി ഭക്ഷണത്തോടെയാണ് അടുക്കള സജീവമായത്.
ഇന്ന് മുതലുള്ള മെനു ഇങ്ങനെ:

നവംബര്‍ 28
പ്രാതല്‍: ഇടിയപ്പം, വെജിറ്റബിള്‍ സ്റ്റൂ, ചായ

ഉച്ചഭക്ഷണം: സാമ്പാര്‍, പുളിശ്ശേരി, അവിയല്‍, വറവ്, പച്ചടി, പപ്പടം, മോര്, അച്ചാര്‍, രസം, പാലട പ്രഥമന്‍, ഗോളിക.

വൈകുന്നേരം: ചായ, പരിപ്പുവട.

അത്താഴം: സാമ്പാര്‍, പുളിശ്ശേരി, അവിയല്‍, വറവ്, പച്ചടി, പപ്പടം, മോര്, അച്ചാര്‍, രസം,

നവംബര്‍ 29
പ്രാതല്‍: പുട്ട്, കടല, സീറ, ചായ.

ഉച്ചഭക്ഷണം: സാമ്പാര്‍, പുളിശ്ശേരി, കൂട്ടുകറി, കിച്ചടി, വറവ്, പപ്പടം, മോര്, രസം, അച്ചാര്‍, പരിപ്പ് പ്രഥമന്‍.

വൈകുന്നേരം: ചായ, സുഖിയന്‍

അത്താഴം: സാമ്പാര്‍, പുളിശ്ശേരി, കൂട്ടുകറി, കിച്ചടി, വറവ്, പപ്പടം, മോര്, രസം, അച്ചാര്‍.

നവംബര്‍ 30
പ്രാതല്‍: ഇഡ്ഡലി, സാമ്പാര്‍, ചായ

ഉച്ചഭക്ഷണം: സാമ്പാര്‍, പുളിശ്ശേരി, മിക്‌സഡ് തീയല്‍, വറവ്, പച്ചടി, പപ്പടം, മോര്, അച്ചാര്‍, രസം, പഴംപ്രഥമന്‍,

വൈകുന്നേരം: ചായ, ബജി.

അത്താഴം: സാമ്പാര്‍, പുളിശ്ശേരി, മിക്‌സജ് തീയല്‍, വറവ്, പച്ചടി, പപ്പടം, മോര്, അച്ചാര്‍, രസം.

ഡിസംബര്‍ 1
പ്രാതല്‍: ഉപ്പുമാവ്, ചെറുപയര്‍ സ്റ്റൂ, ചായ.

ഉച്ചഭക്ഷണം: സാമ്പാര്‍, പുളിശ്ശേരിസ അവിയല്‍, വറവ്, കിച്ചടി, അച്ചാര്‍, പപ്പടം, മോര്, രസം, പാല്‍പ്പായസം.

വൈകുന്നേരം: ചായ ബിസ്‌കറ്റ്.

രാത്രി: വെജിറ്റബിള്‍ ബിരിയാണി (പാഴ്‌സല്‍ മാത്രം)

State School Youth Festival 2019 menu


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News