2018 May 09 Wednesday

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ പോക്‌സോ ആക്ട് ഭേദഗതി നടപടി ആരംഭിച്ചു

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ പോക്‌സോ ആക്ടില്‍ ഭേദഗതി വരുത്തുന്നതിനു വേണ്ട നടപടി ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഡ്വ. അലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ മറുപടി പറയുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈമാസം 27ന് കേസ് വീണ്ടും പരിഗണിക്കും.

കത്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി പീഡനത്തിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. സംഭവത്തേത്തുടര്‍ന്ന്, ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അനിശ്ചിതകാലം നിരാഹാര സമരം ചെയ്തിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് സ്വാതി നിരാഹാരമിരുന്നത്. പോക്‌സോ ആക്ടില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയച്ചതോടെ സ്വാതി വെള്ളിയാഴ്ച നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.