2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് തുള്ളിച്ചാടാം; സാമൂഹ്യശാസ്ത്രത്തില്‍ ആറു പാഠങ്ങള്‍ ഒഴിവാക്കിപ്പഠിക്കാം


ക്രമീകരണം ഉള്ളടക്ക ഭാരം കുറക്കുന്നതിന്റെ ഭാഗമായി

എ.കെ ഫസലുറഹ്മാന്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യശാസ്ത്രത്തില്‍ ആറുപാഠം പഠിച്ചില്ലെങ്കിലും മുഴുവന്‍ മാര്‍ക്ക് നേടാം. മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്രം പരീക്ഷ രണ്ടു ഭാഗങ്ങളായി നടത്താന്‍ തീരുമാനം. ഉള്ളടക്കഭാരവും കുട്ടികളിലെ പരീക്ഷാ സമ്മര്‍ദവും കുറയ്ക്കാനാണ് വിദ്യാഭ്യാസവകുപ്പ് പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്.

പരീക്ഷാപേപ്പറില്‍ എ, ബി എന്നിങ്ങനെ 40വീതം മാര്‍ക്കുള്ള രണ്ടു ഭാഗങ്ങളാണുണ്ടാവുക. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരമെഴുതിയാല്‍ മതി.
സാമൂഹ്യ ശാസ്ത്രത്തിന് രണ്ടു പുസ്തകങ്ങളാണ് നിലവിലുള്ളത്. ഇവയില്‍നിന്ന് തിരഞ്ഞെടുത്ത ഒന്‍പത് അധ്യായങ്ങളാണ് എ വിഭാഗത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഈ ക്ലസ്റ്ററുകളില്‍നിന്ന് കുട്ടികള്‍ക്ക് ഒന്നുവീതം തെരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്ക് പഠിക്കാനവസരം ലഭിക്കും.

ഇതിലൂടെ പഠനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷയ്ക്ക് തയാറെടുക്കാനാവും. രണ്ടു ഭാഗങ്ങളിലായി 21 യൂനിറ്റുകളുള്ള പുസ്തകം മുഴുവന്‍ പഠിച്ച് രണ്ടര മണിക്കൂര്‍കൊണ്ട് 80 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് തയാറെടുക്കുന്നത് കുട്ടികള്‍ക്ക് വലിയ മാനസിക സമ്മര്‍ദത്തിന് കാരണമാകുമെന്ന രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.

 

 

 

 

പൊതുവിദ്യാഭ്യാസത്തിലെ സാമൂഹ്യശാസ്ത്ര പഠനത്തിന്റെ അവസാനഘട്ടമെന്ന നിലയില്‍ പ്രസ്തുത മേഖലയില്‍ കുട്ടി അറിഞ്ഞിരിക്കേണ്ടവയെല്ലാം പത്താം തരം പഠനത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഉള്ളടക്കം കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് പരീക്ഷയ്ക്കു പഠിക്കാനുള്ളതില്‍നിന്ന് 25 ശതമാനം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

50 ശതമാനത്തില്‍നിന്ന് നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടവയും ശേഷിക്കുന്നതില്‍നിന്ന് തിരഞ്ഞെടുക്കാവുന്ന ചോദ്യങ്ങളുമാണ് ഉള്‍പ്പെടുത്തിയത്.
പുതിയ ക്രമീകരണത്തിന്റെ ഭാഗായി ഒരോ പാഠഭാഗത്തില്‍ നിന്നും ചോദിക്കാവുന്ന പരമാവധി മാര്‍ക്ക് എത്രയെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.