2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

തിരുവന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ 11 മണിയോടെയാണ് ഫലം പ്രഖ്യാപിക്കുക. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഫലം വിലയിരുത്താന്‍ ഇന്ന് പരീക്ഷാബോര്‍ഡ് യോഗം ചേരും.

കഴിഞ്ഞ വര്‍ഷത്തില്‍ ഫലപ്രഖ്യാപനത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഒഴിവാക്കി ഇത്തവണ മൂല്യനിര്‍ണയത്തിലും മാര്‍ക്ക് കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്നതിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിജയശതമാനം ഗണ്യമായി ഉയര്‍ന്നത് വിവാദം ക്ഷണിച്ചു വരുത്തിയ സാഹചര്യത്തില്‍ ഇത്തവണ വിജയ ശതമാനത്തില്‍ കുറവ്വരാന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്. ഫലം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.