2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്: ഫലമറിയാന്‍ വെബ് സൈറ്റുകള്‍ ഇതാ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഒപ്പം നടക്കും.
പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http:keralapareekshabhavan.in, https:slcexam.kerala.gov.in, http:esults.itschool.gov.in, http:esults.kerala.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in സൈറ്റുകളിലും ഫലമറിയാം.
എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം http:slchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം http:thslcexam.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

കൈറ്റിന്റെ ‘സഫലം 2019’ മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റുള്ള സ്‌കൂളുകളിലും ഫലമറിയാനുള്ള സംവിധാനം ഒരുക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.