2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശ്രീശാന്തിന് ആശ്വാസം: ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി

 

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ ബി.സി.സി.ഐ മലയാളി താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി. ശിക്ഷാ കാലാവധി പുനര്‍നിര്‍ണയിക്കാന്‍ സുപ്രിംകോടതി ബി.സി.സി.ഐയോട് നിര്‍ദേശിച്ചു.

ശ്രീശാന്തിന്റെ വാദം കേട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.

കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

അതേസമയം അച്ചടക്ക നടപടിയില്‍ പിഴവുണ്ടെന്നും ശ്രീശാന്തിന്റെ പരാതി മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2013ലെ വാതുവെയ്പ്പ് കേസില്‍ ഇപ്പോഴും തുടരുന്ന ബി.സി.സി.ഐ വിലക്കിനെതിരെയാണ് ശ്രീശാന്ത് ഹരജി നല്‍കിയത്. ഇംഗീഷ് കൂണ്ടി കളിക്കാന്‍ അവസരമുണ്ടായിട്ടും പോകാന്‍ കഴിയുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.