2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഇന്ന് നടന്ന സ്‌ഫോടന പരമ്പരയില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉദ്ദരിച്ചാണ് സുഷമ സ്വരാജ് പറഞ്ഞത്.

ലക്ഷ്മി, നാരാണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവരാണ് മരണപ്പെട്ട ഇന്ത്യക്കാര്‍. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ മലയാളിയും കാസര്‍കോട് സ്വദേശിനിയുമായ പി.എസ് റസീന മരണപ്പെട്ട വിവരം സ്ഥിരീകരിച്ചിരുന്നു.

സ്‌ഫോടന പരമ്പരയില്‍ 207 പേര്‍ കൊല്ലപ്പെടുകയും 450ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.