2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശ്രീലങ്കയിലെ സ്‌ഫോടനം: ഇന്ത്യന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

 

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ തീരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. അക്രമികള്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.

തീരസംരക്ഷണ സേനയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ അടക്കം കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ തീരങ്ങളിലും സുരക്ഷ ശക്തമാക്കിയത്.

ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടത്തിയ സ്‌ഫോടന പരമ്പരയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 290 പേര്‍ കൊല്ലപ്പെട്ടിരുന്നു. 450 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കാസര്‍കോട്ടുകാരിയെന്നു സംശയിക്കുന്ന റസീന എന്ന ഈ മലയാളി സ്ത്രീ ശ്രീലങ്കന്‍ പൗരയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. കൊല്ലപ്പെട്ടവരിലധികവും ശ്രീലങ്കന്‍ പൗരന്മാരാണ്. ഒരു ചൈനീസ് പൗരന്‍, ഒരു പോര്‍ച്ചുഗീസ് പൗരന്‍, രണ്ട് തുര്‍ക്കിക്കാര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട വിദേശികളെക്കുറിച്ച് വരുന്ന വിവരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.