2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ശ്രീശാന്തിന്റെ വിലക്ക് തീരുന്നു, അടുത്ത സെപ്റ്റംബറില്‍ കളിക്കളത്തിലിറങ്ങാം

കൊച്ചി: ഐ.പി.എല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.
ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ ശ്രീശാന്തിന് അവസരമൊരുങ്ങുന്നത്.
വിലക്ക് സംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഉത്തരവിറക്കിയത്. 2013 സെപ്റ്റംബര്‍13നായിരുന്നു ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയത്.

ഏറെ നീണ്ട കാത്തിരിപ്പിനും നിയമയുദ്ധങ്ങള്‍ക്കും ശേഷമാണ് ശ്രീശാന്തിന് വീണ്ടും കളിക്കളത്തിലേക്കുള്ള വഴിത്തുറക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വിലക്കിന്റെ കാര്യത്തില്‍ തീരമാനമുണ്ടാവണമെന്ന് കോടതി വിധിച്ചിരുന്നു. ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ ഏപ്രിലില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനനത്തിലാണ് വിലക്ക് ഏഴുവര്‍ഷമാക്കി ചുരുക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News