2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പി. ജയരാജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ഇടതുവിരുദ്ധയായി: ശ്രീലക്ഷ്മി അറക്കലിന്റെ അക്കൗണ്ട് പൂട്ടിച്ച് സൈബര്‍ സഖാക്കള്‍

 

കോഴിക്കോട്: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരെ പോസ്റ്റിട്ട ഇടതുസഹയാത്രിക ശ്രീലക്ഷ്മി അറക്കലിനു നേരെ തെറിവിളിയും ഭീഷണിയും. ഒടുവില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടും പൂട്ടിച്ചു.

വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി. ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ആദ്യം തെറിയഭിഷേകത്തിലൂടെ ആക്രമണം ആരംഭിച്ചെങ്കിലും പിന്നീട് കൂട്ടമായി റിപ്പോര്‍ട്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നു.

 

സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പോസ്റ്റ് ഡിലീറ്റ് ആക്കാന്‍ അമ്മ കരഞ്ഞ് പറയുകയായിരുന്നു. എന്നാല്‍ എന്തൊക്കെ വന്നാലും താന്‍ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീലക്ഷ്മി. ഇതേ തുടര്‍ന്നാണ് കൂട്ടമായ റിപ്പോര്‍ട്ടിങിലൂടെ ശ്രീലക്ഷ്മിയുടെ അക്കൗണ്ട് പൂട്ടിയിച്ചിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.