2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശ്രീലങ്കയിലെ ഭീകരാക്രമണം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈസ്റ്ററ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെയും കിഴക്കന്‍ നഗരമായ ബാട്ടിക്കലോവയിലെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും നേരെ നടന്ന ഭീകരാക്രമണത്തില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13 പേര്‍ പിടിയിലായിരുന്നു.

500 ലേറെപ്പേര്‍ക്കാണ് വിവിധ സ്‌ഫോടനങ്ങളില്‍ പരുക്കേറ്റത്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നുത്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ആറ് സ്‌ഫോടനങ്ങളാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് പേരാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ഷാങ്ക്രി ലാ ഹോട്ടലിലെ സ്‌ഫോടനത്തിനായി രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്.

ആക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുകയായിരുന്നു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. വിവിധ സംഘടനകളുടെ പേര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല. പുറത്തുനിന്നുള്ള സഹായമുപയോഗിച്ചാണ് ഇത്രയും വലിയ ഭീകരാക്രമണങ്ങള്‍ നടത്തിയതെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എല്‍ടിടിഇയുടെ കാലത്തുപോലും ഇത്രയും വലിയ ആക്രമണം ശ്രീലങ്കയില്‍ ഉണ്ടായിട്ടില്ല. അതിനിടക്കാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഉത്തരവാദിത്വം ഏറ്റെടുത്തെന്ന വാര്‍ത്ത പുറത്തുവന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.