2018 May 09 Wednesday

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെ അറസ്റ്റ് ചെയ്തു

എസ്.ഐ ദീപക് ഒന്നാം പ്രതി, അവധിയിലായിട്ടും രാത്രിയിലെത്തി മര്‍ദിച്ചതായി തെളിവുകള്‍

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക്കിനെ പൊലിസ് അറസ്റ്റ് ചെയ്തു.  എസ്.ഐ ദീപക് ഒന്നാം പ്രതിയാകും. കൊ
ലക്കുറ്റം ചുമത്തിയാണ് പ്രത്യക അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

രാവിലെ 11 മണിയോടെയാണ് പ്രത്യേക അന്വേഷണസംഘം എസ്.ഐ ജി.എസ് ദീപക്കിനെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ശ്രീജിത്തിനെ എസ്.ഐ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നും ശ്രീജിത്തിന്റെ അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം   പരിശോധിച്ചത്‌.

കൊലപാതകം, അന്യായമായി തടവില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിങ്ങനെ മൂന്നു കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്. ദീപക്കിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.