2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡാറ്റ ചോരില്ലെന്ന് എന്താണ് ഉറപ്പ്?; സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി; വിമര്‍ശനം

കൊച്ചി: സ്പ്രിന്‍ക്ലര്‍വിവാദത്തില്‍ സര്‍ക്കാര്‍ വാദം തള്ളി കേരള ഹൈക്കോടതി. കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഡാറ്റ സുരക്ഷിതമാണോ എന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്നും എന്തുകൊണ്ട് നിയമവകുപ്പിന് വിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.

നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിവാദത്തില്‍ വ്യക്തത വരുന്നത് വരെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കേസ് 24 ന് വീണ്ടും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.