2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

കൊളംബോ: ത്രിരാഷ്ട്ര ടി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 19 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തിരുന്നത്.  മോശം കാലാവസ്ഥ മൂലം 19 ഓവറാക്കിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.

153 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ശിഖര്‍ ധവാനും പിറകെ ലോകേഷ് രാഹുലും പുറത്തായതോടെ ഇന്ത്യ പരുങ്ങി.

എന്നാല്‍ അഞ്ചും ആറും വിക്കറ്റുകളിലിറങ്ങിയ മനീഷ് പാണ്ഡെയും ദിനേഷ് കാര്‍ത്തികും പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. മനീഷ് പാണ്ഡെ 42 ഉം കാര്‍ത്തിക് 39 റണ്‍സും നേടി. ഷരദ്ദൂല്‍ താക്കൂറാണ് കളിയിലെ താരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.