2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പരുക്ക്: ഒളിമ്പിക്‌സ് ട്രയല്‍സില്‍ നിന്ന് ഉസൈന്‍ ബോള്‍ട്ട് പിന്മാറി

കിങ്സ്റ്റണ്‍: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഒളിമ്പിക്‌സ് ട്രയല്‍സില്‍ നിന്ന് പിന്മാറി. ഫൈനലിനു മുന്‍പാണ് ഉസൈന്‍ ബോള്‍ട്ട് പിന്മാറിയത്. പരുക്ക് കാരണമാണ് പിന്മാറിയതെന്ന് ബോള്‍ട്ട് അറിയിച്ചു.

ഇതോടെ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്‌സിലെത്താനുള്ള സാധ്യത കുറഞ്ഞു. ഒളിമ്പിക്‌സ് ട്രയല്‍സില്‍ പങ്കെടുത്ത് ജയിക്കാതെ താരങ്ങളെ ഒളിമ്പിക്‌സിലേക്ക് അയക്കേണ്ടതില്ലെന്നാണ് ജമൈക്കന്‍ അത്‌ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്റെ തീരുമാനം. എന്നാലും പരുക്ക് ഭേദമായാല്‍ ബോള്‍ട്ടിനെ ഒളിമ്പിക്‌സിലേക്കയക്കാനുള്ള സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.