2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊവിഡ്-19: ഒളിമ്പിക്‌സ് റദ്ദാക്കില്ല, മാറ്റിയേക്കും

ലൗസന്നെ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിംപിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാക്ക്. എന്നാല്‍ ഒളിപിംക്സ് റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒളിംപിക്സ് റദ്ദാക്കുന്നത് പ്രശ്നപരിഹാരമല്ലെന്ന് ഐ.ഒ.സി എക്സിക്യൂട്ടിവ് ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല’, അദ്ദേഹം പറഞ്ഞു.

അന്തിമതീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ അറിയാം. ഒളിംപിക്സ് മാറ്റിവെക്കുകായണെങ്കില്‍ ഇനി 2021 ലായിരിക്കും നടക്കുക.

ജൂലൈ 24 നാണ് ഒളിംപിക്സ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ ഒളിംപിക്സ് തിയതി മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ഐ.ഒ.സി നിലപാടറിയിച്ചിരുന്നില്ല.

എന്നാല്‍ ഭൂരിപക്ഷം കായികതാരങ്ങളും ഐ.ഒ.സി തീരുമാനത്തില്‍ ആശങ്ക അറിയിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും രംഗത്തെത്തിയതോടെയാണ് കമ്മിറ്റി പുനരാലോചനയ്ക്ക് തയ്യാറായത്. ആതിഥേയരാജ്യമായ ജപ്പാനും ഒളിംപിക്സ് മാറ്റുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.