2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോപ അമേരിക്ക: ഫൈനലില്‍ മഞ്ഞപ്പടയോട് ഏറ്റുമുട്ടാന്‍ പെറു

ചിലിയെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് പെറുവിന്റെ ഫൈനല്‍ പ്രവേശനം

പോര്‍ട്ടോ അലേഗ്രോ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍- പെറു ഫൈനല്‍. രണ്ടാം സെമി ഫൈനലില്‍ ചിലിയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പെറു ഫൈനലില്‍ പ്രവേശിച്ചത്.

1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലില്‍ എത്തുന്നത്. എഡിസണ്‍ ഫ്‌ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകള്‍ നേടിയത്.

മാരക്കാനയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പെറു ബ്രസീലിനെ നേരിടും. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിന് യോഗ്യത നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.