2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ ബാറ്റിങ്ങിന്, കരുതലോടെ തുടക്കം

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. ഹനുമവിഹാരിയാണ്(8) പുറത്തായത്. അരങ്ങേറ്റ മതല്‍സരത്തിനിറങ്ങിയ മായങ്ക് അഗര്‍വാള്‍(34)ചേതേശ്വര്‍ പുജാര(10) എന്നിവരാണ് ക്രീസില്‍.

40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സഖ്യം പിരിഞ്ഞത്.

വിഹാരി എട്ട് റണ്‍സെ എടുത്തുള്ളൂവെങ്കിലും താരം 66 പന്തുകള്‍ നേരിട്ടു. ഇന്ത്യക്ക് ആവശ്യമായതും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ വിഹാരിയെ പുറത്താക്കി പാറ്റ്കമ്മിന്‍സ് കരുത്ത് കാട്ടി. എന്നാല്‍ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഗര്‍വാള്‍. 68 പന്ത് നേരിട്ട താരം മൂന്ന് ബൗണ്ടറികള്‍ അടക്കമാണ് 34 റണ്‍സ് നേടിയത്. ഉറച്ച പിന്തുണയുമായി ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കണ്ടെത്തിയ ചേതേശ്വര്‍ പുജാരയുമുണ്ട്. അതേസമയം രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ ഉമേഷ് യാദവ് പുറത്തായി. അശ്വിന് പരിക്ക് പൂര്‍ണമായും മാറാത്തതാണ് ജഡേജക്ക് ടീമിലിടം നേടിക്കൊടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News