2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇടിക്കൂട്ടില്‍ കേരളത്തിന് ആദ്യ സെമി

ഇ.കെ സജീര്‍

കണ്ണൂര്‍: ദേശീയ വനിത സീനിയര്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ക്യാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ കേരളത്തിന് ആദ്യ സെമി. 48 കിലോ ഭാരത്തില്‍ അന്‍ജു സാബുവാണ് എതിരാളി ഹരിയാനയുടെ ആരതിയെ തറപ്പറ്റിച്ചത്. മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ എതിരില്ലാതെ അഞ്ച് ജഡ്ജികളുടെ അനുകൂല തീരുമാനത്തിലൂടെയാണ് അന്‍ജു സെമിയില്‍ കയറിയത്. കേരളത്തിനായ് മൂന്നു പേര്‍ കൂടി ഇന്ന് ക്വാര്‍ട്ടറില്‍ മത്സരിക്കുന്നുണ്ട്. അന്‍ജു സെമിയില്‍ കയറിയതോടെ കേരള ത്തിന് മെഡലുറപ്പായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.