2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് സ്വര്‍ണം, വെങ്കലം; നേട്ടം തുഴച്ചിലുകാരുടെ വക

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം. തുഴച്ചിലുകാരുടെ വകയാണ് സ്വര്‍ണം. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്‌കൂള്‍ തുഴച്ചിലില്‍ സ്വവര്‍ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്.

നേരത്തെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്.

2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ദുഷ്യന്ത് വെങ്കലം നേടിയിരുന്നു. തുഴച്ചിലില്‍ ഒന്നില്‍ കൂടുതല്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ദുഷ്യന്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.