2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പെരുമഴ നനഞ്ഞ് മാക്രോണും കോലിന്ദയും; ലോകകപ്പ് കൊട്ടിക്കലാശത്തില്‍ താരങ്ങളായി ഇരുവരും

മോസ്‌കോ: ഏറെ മനോഹരവും ഹൃദ്യവുമായിരുന്നു കാഴ്ച. ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചവരേയും ഭാഗ്യക്കളിയില്‍ കപ്പ് കൈവിട്ടു പോയവരേയും ഇരു രാജ്യങ്ങളുടേയും നായകര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ക്രൊയേഷ്യന്‍ പ്രസിഡന്റ് കോലിന്ദ ഗ്രാബര്‍ കിറ്ററോവിച്ചും തങ്ങളോട് ചേര്‍ത്തു പിടിക്കുന്ന ദൃശ്യങ്ങള്‍.

 

ആന്ദക്കണ്ണീരും സങ്കടക്കടലും സമ്മിശ്രമായ നിമിഷം പെരുമഴയായി ആര്‍ത്തിരമ്പിയപ്പോഴും മറയിലേക്ക് മാറി നിന്നില്ല അവര്‍. തങ്ങളുടെ കളിക്കാരോടൊപ്പം ആ മഴ മുഴുവന്‍ അവര്‍ നനഞ്ഞു. ഒരോ കളിക്കാരേയും അണച്ചു പിടിച്ചും നെറുകയില്‍ ചുംബിച്ചും കളിക്കളത്തിലെ താരങ്ങളായി ഇവര്‍.

അതിനിടെ കോരിച്ചൊരിയുന്ന മഴയില്‍ റഷ്ന്‍ പ്രസിഡന്റിനു മാത്രം കുട ചൂടിയത് ഇത്തിരി വിമര്‍ശനത്തിനിടയാക്കി. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഫൈനലിന്റെ മുഴുവന്‍ ആരവങ്ങളിലും മുഴുകിയിരിക്കുകയായിരുന്നു മാക്രോണും കോലിന്ദയും. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News