2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

ലോകകപ്പില്‍ ഇത്തവണ ഇറ്റലിയില്ല

മിലാന്‍: ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കി ഇറ്റലി. ഇത്തവണ ലോകകപ്പ് കളിക്കാന്‍ ഇറ്റലിയുണ്ടാവില്ല. അറുപത് വര്‍ഷത്തിനു ശേഷം ആദ്യമായാണ് മുന്‍ ചാമ്പ്യന്‍മാരുടെ സാന്നിധ്യമില്ലാതെ ലോകകപ്പ് നടക്കുന്നത്.

ലോകകപ്പ് ഫുട്‌ബോള്‍ പ്ലേ ഓഫില്‍ ഇറ്റലിപുറത്തായി. സ്വീഡനെതിരായ രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

സ്വന്തം മൈതാനത്ത് ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ സ്വീഡനെതിരെ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് അസൂറിപ്പടയുടെ മടക്കം. നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 1930ല്‍ യൂറഗ്വായിലും 1958ല്‍ സ്വീഡിനിലും മാത്രമാണ് ലോകകപ്പില്‍ ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്.

1934, 38, 82, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ചാമ്പ്യന്മാരായത്. 1970ലും 94ലും റണ്ണറപ്പുകളായി. രണ്ടു തവണ സെമിയിലും പുറത്തായി. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഗ്രൂപ്പ്‌റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.