2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

യു.എസ് ഓപണ്‍: പുരുഷ സിംഗിള്‍സ് കിരീടം ദ്യോകോവിച്ചിന്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ 6-3, 7-6, 6-3 നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ദ്യോകോവിച്ചിന്റെ മൂന്നാം യുഎസ് ഓപണും പതിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.

ചെറിയ ഒരിടവേളക്ക് ശേഷം ദ്യോകോവിച്ചിന്റെ തിരിച്ചുവരവാണ് കോര്‍ട്ടില്‍ കാണാനായത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ദ്യോകോ മുന്‍ ചാമ്പ്യന്‍ കൂടിയായ ഡെല്‍പൊട്രോയുടെ സ്വപ്നയാത്ര അവസാനിപ്പിച്ചു.

2014ലെ യു.എസ് ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരനായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ച ദ്യോകോവിച്ച് ഫൈനലിലെത്തിയത്. കിരീട നേട്ടത്തില്‍ റോജര്‍ ഫെഡററും നദാലും മാത്രമാണ് ഇപ്പോള്‍ ദ്യോകോക്ക് മുന്നിലുള്ളത്.

2009ലെ യു.എസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഡെല്‍പോട്രോ ഒരു ഗ്രാന്‍ഡ്‌സാം ഫൈനലിലെത്തുന്നത്. 2009 ലെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ചാംപ്യനായ താരമാണ് ഡെല്‍പോട്രോ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.