2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം

  • 25 മീറ്റര്‍ പിസ്റ്റര്‍ ഷൂട്ടിങ്ങില്‍ ഹിന സിദ്ദു ഒന്നാമത്

ഗോള്‍ഡ്‌കോസ്റ്റ്:  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കുതിപ്പ് തുടരുന്നു.  25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഹിന സിദ്ദുവാണ് സ്വര്‍ണം നേടിയത്.38 പോയന്റോടെയാണ് ഹിനയുടെ സുവര്‍ണ നേട്ടം.

അതേസമയം, പുരുഷന്മാരുടെ റൈഫിളില്‍ നിരാശാജനകമായ ദിനമായി ഇന്ത്യക്ക്. 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ഗഗന്‍ നാരംഗ്, ചെയിന്‍ സിങ് എന്നിവര്‍ പരാജയപ്പെട്ടു. ഗഗന്‍ ഏവാം സ്ഥാനത്തും ചെയിന്‍ സിങ് നാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഗഗന്‍ എട്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.