2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യു.എസ് ഓപണ്‍ കൈവിട്ട് സെറീന;കിരീടം നവോമി ഒസാക്കക്ക്

ന്യൂയോര്‍ക്ക്: സെറീന വില്ല്യംസിനെ തോല്‍പിച്ച് യു.എശ് ഓപണ്‍ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക. ജപ്പാന്‍ന്റൈ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണിത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-2,6-4) ഒസാക്കയുടെ ജയം. വിവാദങ്ങള്‍ക്ക് സാക്ഷിയായാണ് ഒസാക്ക കിരീടമണിഞ്ഞത്.

ആര്‍തെര്‍ ആഷെ സ്റ്റേഡിയം പിന്നീട് മുമ്പെങ്ങുമില്ലാത്ത വിധമുള്ള സംഭവങ്ങള്‍ക്കാണ് സാക്ഷിയായത്. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട്അമ്പയറോട് തര്‍ക്കിച്ച സെറീന നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.

മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു.

 24ാം ഗ്ലാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.