2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ഉത്തേജക മരുന്ന് ഉപയോഗം: യൂസുഫ് പഠാന് ബി.സി.സി.ഐ വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂസുഫ് പഠാന് ബി.സി.സി.ഐ വിലക്ക്. അഞ്ചു മാസത്തേക്കാണ് ആള്‍ റൗണ്ടര്‍ക്ക് വിലക്കേര്‍പെടുത്തിയത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലും പഠാന് അഞ്ച് മാസത്തേക്ക് കളിക്കാനാകില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടി ട്വന്റി മത്സരത്തിനിടയില്‍ പഠാന്‍ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ടെര്‍ബ്യൂട്ടലൈന്റെ അംശമാണ് കണ്ടെത്തിയത്. മരുന്ന് മാറി കുത്തിവെച്ചതാണെന്നായിരുന്നു
പഠാന്‍ നല്‍കിയ വിശദീകരണം.

കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഈ ഇഞ്ചക്ഷന്‍ എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന്
സ്വീകരിക്കേണ്ടി വന്നതെന്നുമുള്ള പഠാന്റെ വിശദീകരണം ബി.സി.സി.ഐ സ്വീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.