2018 July 07 Saturday
ക്ഷമിക്കുക എന്നത് ദുഷ്‌കരമാണ്. എന്നാല്‍ അതിന്റെ ഫലം മാധുര്യം ഏറിയതാണ്.
റൂസ്സോ

ധോണിക്ക് 37ാം പിറന്നാള്‍; ഇന്ത്യയുടെ അനുഗ്രഹീത നാളെന്ന് റെയ്‌നയുടെ സ്‌നേഹക്കുറിപ്പ്

ന്യൂഡല്‍ഹി:  ധോണിക്ക് ഇന്ന് 37ാം പിറന്നാള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ് കൂട്ടുകാരും വീട്ടുകാരും.

സോഷ്യല്‍ മീഡിയയും പ്രിയതാരത്തിന്റെ പിറന്നാളാഘോഷത്തില്‍ സജീവമാണ്. സഹകളിക്കാരന്‍ സുരേഷ് റെയ്‌നയുടെ സ്‌നേഹക്കുറിപ്പിനാണ് സോഷ്ല്‍ മീഡിയയില്‍ ഏറ്റവും സ്വീകര്യത ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതാഹാസമെന്നാണ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ധോിയെ റെയ്‌നവിശേഷിപ്പിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ അനുഗ്രഹീത നാളാണെന്നും അദ്ദേഹം കുറിക്കുന്നു. മനോഹരമായ ഒരു ചിത്രത്തോടൊപ്പമാണ് റെയ്‌നയുടെ ട്വീറ്റ്.

 

ഇന്ത്യന്‍ ടീമംഗങ്ങള്‍ പിറന്നാള്‍ പാട്ട് പാടുന്നതിനിടെ കേക്കിലെ മെഴുകുതിരികള്‍ ധോണി ഊതി അണക്കുന്നതിന്റെ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭാര്യ സാക്ഷിയും മകള്‍ സിവയും ധോണിക്കൊപ്പം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം തോറ്റ് പരമ്പര 11 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാള്‍ ആഘോഷം.

ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.