2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

പാരിസ്: ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച അന്റോയിന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രൊയേഷ്യയുടെ ഇതിഹാസ താരം പുരസ്‌കാരം നേടുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി മെസിയും റോണോള്‍ഡോയും കയ്യടക്കി വച്ചിരുന്ന കിരീടമാണ് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായകന്‍ മോഡ്രിച്ച് സ്വന്തമാക്കിയത്. 2007ല്‍ ബ്രസീല്‍ മുന്‍ താരം കക്കയാണ് ഇവര്‍ക്ക് മുമ്പ് അവസാനമായി ഈ പുരസ്‌കാരം നേടിയത്. രണ്ടാം സ്ഥാനമാണ് ക്രിസ്റ്റ്യോനോക്ക്. സൂപ്പര്‍താരം ലയണല്‍ മെസി അഞ്ചാം സ്ഥാനത്താണ്, ഫ്രാന്‍സിന്റെ തന്നെ യുവതാരം എംബാപ്പെ മെസിയെ പിന്തള്ളി നാലാം സ്ഥാനം നേടി.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മെസ്സിയുടേയും റൊണാള്‍ഡോയുടെയും ആധിപത്യത്തില്‍ പെട്ട് ഈ പുരസ്‌കാരം നഷ്ടമായ സാവി, ആന്ദ്രെ ഇനിയെസ്റ്റ, സ്‌നൈഡര്‍ എന്നീ കളിക്കാരെപോലുള്ളവര്‍ക്ക് തന്റെ പുരസ്‌കാരം സമര്‍പിക്കുന്നതായി മോഡ്രിക് പ്രഖ്യാപിച്ചു. ഫിഫ ദി ബെസ്റ്റ്, യൂറോപ്യന്‍ ഫുട്ബാളര്‍, ലോകകപ്പിലെ മികച്ച താരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ചൂടിയതിനു പിന്നാലെയാണ് ഫ്രഞ്ച് ഫുട്ബാള്‍ മാഗസിന്റെ ‘ബാലണ്‍ ഡി ഓറിന്?’ മോഡ്രിച്ച്് അവകാശിയാവുന്നത്.

21 വയസിന് താഴെയുള്ളവര്‍ക്കുള്ള മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി പുരസ്‌കാരം എംബാപ്പെ നേടി. ലോകകപ്പിലെയും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം എംബാപ്പെക്കായിരുന്നു.

അതേ സമയം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് മെസിക്ക് പിറകില്‍ ആറാം സ്ഥാനത്താണ്

ചരിത്രത്തിലെ ആദ്യ മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം അദ ഹെഗര്‍ബെര്‍ഗ് നേടി.

ആദ്യ 10 സ്ഥാനക്കാര്‍:

1 ലൂകാ മോഡ്രിച്, 2 അന്റൊയിന്‍ ഗ്രീസ്മാന്‍, 3 കെയ്‌ലിയന്‍ എംബാപ്പെ, 4 ക്രിസ്റ്റിയാനോ റൊണാള്‍ഡോ, 5 ലയണല്‍ മെസ്സി, 6 മുഹമ്മദ് സലാഹ്, 7 റഫേല്‍ വരാനെ, 8 എഡന്‍ ഹസാഡ്, 9 കെവിന്‍ ഡിബ്രുയിന്‍, 10 ഹാരികെയ്ന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.