2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തുര്‍ക്കിയില്‍ ഇരട്ടസ്‌ഫോടനം; ആറു പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയിലെ സിര്‍നാക് പ്രവിശ്യയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു പൊലിസുകാരടക്കം ആറു പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു. തുര്‍ക്കിയിലെ സിര്‍നാക് പ്രവിശ്യയിലെ സിലോപി ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ പൊലിസ് വാഹനത്തിനു നേരെയാണ് രണ്ടു ആക്രമണങ്ങളും നടന്നത്.
കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) പ്രവര്‍ത്തകരാണ് റോഡിലെ മാന്‍ഹാളില്‍ ബോംബ് ഘടിപ്പിച്ചത്.
ഇസ ടൊര്‍ലാക്, ഇക്രം ബിര്‍ലിക്, ദാവൂദ് യോക്‌സുല്‍, ഹലിമെ ബിര്‍ലിക് (നാലു വയസ്സ്) എന്നിവര്‍ ആദ്യ ആക്രമണത്തിലും രണ്ടു പൊലിസുകാര്‍ രണ്ടാമത്തെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ സിലോപ്പിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തീവ്രവാദ വിരുദ്ധ സേന സംഭവസ്ഥലത്ത് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.