2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എയര്‍ ഹോസ്റ്റസിനെ നിര്‍ബന്ധിച്ച് കോക്പിറ്റില്‍ ഇരുത്തിയ പൈലറ്റിന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: വിമാനത്തിന്റെ കോക്പിറ്റില്‍വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പൈലറ്റിനെ സ്‌പൈസ്‌ജെറ്റ് പുറത്താക്കി. ഫെബ്രുവരി 28ന് കോല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ ബോയിംഗ് 737 വിമാനത്തിലാണ് സംഭവം.യാത്രമധ്യേ സഹപൈലറ്റിനെ പുറത്താക്കിയശേഷം അയാളുടെ സീറ്റില്‍ എയര്‍ഹോസ്റ്റസിനെ ബലംപ്രയോഗിച്ച് പിടിച്ചിരുത്തിയെന്നാണ് പരാതി. വിമാനത്തിന്റെ തിരികെയുള്ള യാത്രയിലും ഇതേ ആവശ്യം ഉന്നയിച്ചതായും പരാതിയില്‍ പറയുന്നു.
കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കും. പൈലറ്റ് നടത്തിയ നിയമലംഘനത്തിനുമേല്‍ സ്‌പൈസ്‌ജെറ്റ് വിമാനകമ്പനിയും ഡിജിസിഎയും അന്വഷണം നടത്തും. വിമാനത്തിലെ പ്രധാന എയര്‍ഹോസ്റ്റസിനോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.